നട്ടുവളർത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് വാട്സാആപ്പിൽ അയച്ചു; കുടുങ്ങി

കഞ്ചാവ് വളർത്തി ഫോട്ടോയെടുത്ത് വാട്സാആപ്പിൽ അയച്ചു; കുടുങ്ങി
 മലപ്പുറം: നട്ടുവളർത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് വാട്സാആപ് വഴി കൂട്ടുകാർക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വണ്ടൂർ വി.എം.സി ഗവൺമെൻ്റ്  ഹൈസ്ക്കൂൾ പരിസരത്ത് രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാറപ്പുറവൻ ഹൗസിൽ സനിർ 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വാട്സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകൾ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ  ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ സനിർ വണ്ടൂർ ടി.ബി കുന്നിൽ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ പിറകു വശത്ത് ചെടികൾക്കിടയിൽ നിന്ന് 3 മാസം വളർച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി. 

Share this story