തിരുവനന്തപുരം : നടിയെ ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം മുതിര്‍ന്ന നേതാവ് എംഎല്‍എയുമായ കെ കെ ശൈലജ. അടൂര്‍ പ്രകാശിന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന അറിയണമെങ്കില്‍ അല്‍പം മനുഷ്യത്വം വേണം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ പ്രസ്താവന അപലപനീയം. സര്‍ക്കാര്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. ജീവിതത്തെ ധീരമായി അഭിമുഖീകരിക്കാന്‍ ആ മകള്‍ക്ക് പിന്തുണ നല്‍കുന്ന കുടുംബാംഗങ്ങളോടും സിനിമാ രംഗത്തെ ചില സുഹൃത്തുക്കളോടും സമൂഹം കടപ്പെട്ടിരിക്കുന്നു.
അതേ സമയം, ദിലീപിന് നീതി ലഭ്യമായി എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. ആ കുട്ടിയോടൊപ്പമാണ് എന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
സര്‍ക്കാരിന് വേറെ ജോലിയില്ലാത്തതിനാലാണ് അപ്പീലിന് പോകുന്നതെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചിരുന്നു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണിത്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കുന്ന സര്‍ക്കാരാണിതെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്‌താവന.