Times Kerala

  സാന്‍ ഫെര്‍ണാണ്ടോ തുറമുഖത്തേക്ക്; മിഴി തുറക്കാനൊരുങ്ങി വിഴിഞ്ഞം | Vizhinjam Port | Latest News

 
  സാന്‍ ഫെര്‍ണാണ്ടോ തുറമുഖത്തേക്ക്; മിഴി തുറക്കാനൊരുങ്ങി വിഴിഞ്ഞം 
 തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കി ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ അല്പസമയത്തിനുള്ളില്‍ തുറമുഖത്തേക്ക് എത്തും. രണ്ടായിരത്തോളം കണ്ടൈനര്‍ വഹിക്കുന്ന കൂറ്റന്‍ ചരക്കുകപ്പല്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലിലെത്തിച്ചേര്‍ന്നിട്ടുണ്ട്.ചൈനയില്‍ നിന്നു പുറപ്പെട്ട മദര്‍ഷിപ്പ് 7.30ഓടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് പ്രവേശിക്കും. ഒന്‍പത് മണിക്കാണ് ബെര്‍ത്തിംഗ്. തുറമുഖമന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിക്കും.നാളെയാണ് ട്രയല്‍ റണ്‍. 1930 കണ്ടെയ്‌നര്‍ വിഴിഞ്ഞത്ത് ഇറക്കും. ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വച്ചത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. നിരവധി വെല്ലുവിളികള്‍ മറികടന്നാണ് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

Related Topics

Share this story