ടിംബര്‍ സെയില്‍സ് ഡിവിഷന്‍ തടി വില്‍പ്പന; ഇ-ലേലം ഒക്ടോബറിൽ

വനം വകുപ്പ് തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഒക്ടോബറിൽ ഇ-ലേലം നടത്തും. തേക്ക്, മറ്റ് കട്ടിത്തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി നൽകേണ്ടത്.

അച്ചന്‍കോവില്‍ ആര്യങ്കാവ് തടി ഡിപ്പോ സെയില്‍സ് ഡിവിഷനില്‍ ഒക്ടോബറിൽ ഏഴിനും കുളത്തൂപ്പുഴ (അച്ചന്‍കോവില്‍ അനക്‌സ് )തടി ഡിപ്പോ മുള്ളുമലയില്‍ 16-നും അച്ചന്‍കോവില്‍ തെന്മല തടി ഡിപ്പോ യില്‍ 25-നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, ഡിപ്പോ ഓഫീസുകള്‍ എന്നിവിടങ്ങളിലും , 0471-2360166 എന്ന നമ്പരിലും ബന്ധപ്പെടാം. രജിസ്ട്രേഷനായി ഇ-ഓക്ഷന്‍ വെബ് സൈറ്റ് ആയ www.mstcecommerce.com , www.forest.kerala.gov.in എന്നിവ സന്ദര്‍ശിക്കാം.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പ്പന സെപ്റ്റംബർ 25 മുതൽ
വനം വകുപ്പ് തിരുവനന്തപുരം തടി വില്‍പ്പന ഡിവിഷന്റെ തെന്‍മല തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്കുതടിയുടെ ചില്ലറ വില്‍പ്പന സെപ്റ്റംബർ 25 മുതല്‍ നടക്കും. വീട് നിര്‍മ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായി ഈ മാസം 25 മുതല്‍ (25.09.2023) എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ തെന്മല സര്‍ക്കാര്‍ തടി ഡിപ്പോയെ സമീപിച്ചാല്‍ 5 ക്യൂ.മീറ്റര്‍ വരെ തേക്കുതടി വാങ്ങാവുന്നതാണ്.