മലപ്പുറം : പ്രദേശവാസികളുടെ ഉറക്കം കെടുത്തിക്കൊണ്ട് കാളികാവിൽ വീണ്ടും കടുവയിറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിലാണ് സംഭവം.(Tiger in Malappuram)
മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. നാസർ എന്ന വ്യക്തി തലനാരിഴയ്‌ക്കാണ് ഓടിരക്ഷപ്പെട്ടത്. ഇയാൾ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് സംഭവം.
രണ്ടാഴ്ച്ച മുൻപാണ് ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയെ ഭക്ഷിച്ച നരഭോജിക്കടുവയെ പിടികൂടിയത്.