വടക്കാഞ്ചേരിയിൽ പുലിയിറങ്ങി

 വടക്കാഞ്ചേരിയിൽ പുലിയിറങ്ങി
തൃശൂർ: വടക്കാഞ്ചേരിക്ക് സമീപം പുലിയിറങ്ങി. വടക്കാഞ്ചേരി പുലിക്കുന്നത്ത് സ്വദേശി അലക്‌സിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. വീട്ടിലെ പട്ടിക്കൂടിന് സമീപത്തായാണ് പുലിയെ കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ ഒരു വളർത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പുലിയെ കണ്ട പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 

Share this story