തി​രൂ​രിൽ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മരിച്ചത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്ന് പോ​ലീ​സ്; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

bab
 മ​ല​പ്പു​റം: തി​രൂ​രി​ൽ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ക്കാ​ൻ കാ​ര​ണം ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത് കൊ​ണ്ടെ​ന്ന് പോ​ലീ​സ്. കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ലും വൃ​ക്ക​ക​ളി​ലും ച​ത​വും മു​റി​വു​ക​ളും ക​ണ്ടെ​ത്തി. ത​ല​ച്ചോ​റി​ലും ച​ത​വു​ണ്ടാ​യി​രു​ന്നതായി പോലീസ് അറിയിച്ചു.  ബോ​ധ​പൂ​ർ​വം മ​ർ​ദി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെന്നാണ് റിപ്പോർട്ട്. തി​രൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ കു​ടും​ബ​ത്തി​ലെ ഷെ​യ്ക്ക് സി​റാ​ജാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ര​ണ്ടാ​ന​ച്ഛ​ന്‍ അ​ർ​മാ​ൻ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ തി​രൂ​ര്‍ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ അ​മ്മ മും​താ​സ് ബീ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. മും​താ​സ് ബീ​വി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വാ​യ ഷെ​യ്ക്ക് റ​ഫീ​ക്കി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച ഷെ​യ്ക്ക് സി​റാ​ജ്. ഒ​രു വ​ർ​ഷം മു​മ്പ് റ​ഫീ​ക്കു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം അ​ർ​മാ​നെ മും​താ​സ് ബീ​വി വി​വാ​ഹം ക​ഴി​ച്ച​ത്.

Share this story