തിരുവനന്തപുരം : മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ള അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ച് പോലീസ്. അവർ മാനസികമായി തകർന്ന നിലയിൽ ആണെന്നും ഇവർ പറയുന്നു. അതേസമയം, കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ടീമിൽ മൂന്ന് വനിതാ എസ് ഐമാർ അടക്കം നാല് വനിതകളുണ്ട്. (Three year old girl murder case Ernakulam)
മകളെ പുഴയിൽ എറിഞ്ഞു കൊന്നത് ഭർത്താവിൻ്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതിനാൽ ആണെന്ന് പ്രതി പറഞ്ഞിരുന്നു. തന്നെ കുട്ടിയിൽ നിന്ന് പോലും അകറ്റുന്നതായി തോന്നിയെന്നും, ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെട്ടുവെന്നാണ് അവർ പറഞ്ഞത്.
കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം. കുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച പ്രതി പറയുന്നത് അമ്മയോട് കുട്ടി പീഡന വിവരം പറഞ്ഞുവെന്നും, അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നുമാണ്.