കുറമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ
Sep 7, 2023, 10:11 IST

എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.
മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാൻ സാധിച്ചില്ല. ഈ സമ്മർദത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.
