കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായതായി. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ പോലീസ് അറിയിച്ചു.സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലീസ്.കുട്ടികളെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടത്തുന്നത്.