വീടുകയറി ആക്രമണം നടത്തിയ സംഭവം;മൂന്നുപേര്‍ പിടിയില്‍

crime
 കോ​ത​മം​ഗ​ലം: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സംഭവം.മൂ​ന്നു​പേരെ പോലീസ് അറസ്റ്റ് ചെയ്തു . ആ​യ​പ്പാ​റ മു​ന്തൂ​ര്‍ കോ​ള​നി​യി​ല്‍ വെ​ട്ടി​ക്കാ​മ​റ്റം വീ​ട്ടി​ല്‍ ആ​ദി​ത്യ (21), കീ​ര​മ്ബാ​റ നാ​ടു​കാ​ണി വാ​ര്യ​ത്ത്കു​ടി വീ​ട്ടി​ല്‍ ടോ​മി (23), കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ല്‍​ബി​ന്‍ മാ​ത്യു (20) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .മു​ന്തു​രി​ലെ വീ​ട്ട​മ്മ​യെ​യും ഭ​ര്‍ത്താ​വി​നെ​യും ഇ​വ​രു​ടെ മ​ക​നെ​യു​മാ​ണ് ഇ​വ​രും മ​റ്റ് മൂ​ന്നു​പേ​രും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്. മ​ക​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വീ​ട്ട​മ്മ​യെ​യും ഭ​ര്‍ത്താ​വി​നെ​യും മ​ര്‍​ദി​ച്ച​ത്. മ​ക​നോ​ടു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​കാ​ര​ണ​മെന്നാണ്  സം​ശ​യി​ക്കു​ന്നത് .

Share this story