തോളൂർ കുരിശുപള്ളി കാളിപ്പാടം പാലം നാടിന് സമർപ്പിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തോളൂർ കുരിശുപള്ളി കാളിപ്പാടം പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. കർഷകർക്ക് പാടത്തിലേക്ക് കാർഷിക ഉൽപന്നങ്ങളും വണ്ടികളും കൊണ്ടു പോകാൻ ഇത് ഏറെ സഹായകരമാകും.

തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .കെ . രഘുനാഥൻ അദ്ധ്യക്ഷനായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി വിൽസൺ , തോളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ജോസ് , പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാ രാമകൃഷ്ണൻ, ജനപ്രതിനിധികളായ ജ്യോതി ജോസഫ്, പി വി ബിജു, കെ.ജി.പോൾസൺ , ശ്രീലക്ഷ്മി സനീഷ്, ഒ എം ഷാജു, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനിയർ കെ ജി സന്ധ്യ , കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.