തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Nov 17, 2023, 21:44 IST

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിൻ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഹോട്ടൽ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടക്കുമ്പോൾ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.