നി​കു​തി​പ്പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ജീവനക്കാരൻ പിടിയിൽ

arrest
തി​രു​വ​ന​ന്ത​പു​രം: സോ​ണ​ൽ ഓ​ഫീ​സി​ൽ  അ​ട​ക്കു​ന്ന ക​രം ബാ​ങ്കി​ല​ട​ക്കാ​തെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ‍​രിൽ ഒരാൾ പിടിയിലായി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ അടയ്ക്കുന്ന ക​രത്തിലാണ് ആണ്  ശ്രീ​കാ​ര്യം സോ​ണ​ൽ ഓ​ഫീ​സി​ലെ അ​റ്റ​ൻ​ഡ​ന്‍റ് ബി​ജു​ ക്രമകേട് കാണിച്ചത്. സംഭവത്തെ തുടർന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ക​ല്ല​റ​യി​ൽ​നിന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. 
 ഇ​തു​വ​രെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. 25 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാണ്  നേ​മം സോ​ണി​ൽ മാ​ത്രം  ന​ട​ന്നത്.

Share this story