പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായി ; കേന്ദ്രത്തിനു കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്ന് എം.വി.ഗോവിന്ദൻ‌ | Mv Govindan

പിഎം ശ്രീ പദ്ധതി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്.
M V GOVINDAN
Published on

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിനു കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറ‍ഞ്ഞു.

പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അർഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട് എഐവൈഎഫ് ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തിൽ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com