'സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്'; ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിന്; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിചിത്രമായ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് യു ഡി എഫ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണം നിഷേധിച്ചു.
യുഡിഎഫിന് ദല്ലാളിനെ നന്നായി അറിയാം. ദല്ലാളിനോട് ഇറങ്ങി പോകണം എന്ന് പറഞ്ഞയാളാണ് താന്‍. സതീശന്‍ അത് പറയുമോയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. അങ്ങനെ പറയാന്‍ മടിയില്ല. മറ്റുപലയിടത്തും അയാള്‍ പോകും തന്റെയടുത്ത് വരാന്‍ പറ്റുന്ന മാനസിക നില അയാള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സോളാര്‍ പീഡന കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
