പൂട്ടിയിട്ട വീട്ടിൽ മോഷണം

കുമ്പള: മൊഗ്രാലിൽ വീട്ടുകാര്‍ വീടുപൂട്ടി ആശുപത്രിയിൽ പോയി മടങ്ങിയെത്തുംമുമ്പേ പൂട്ടു പൊളിച്ച് മോഷണം. മൂന്നു പവന് സ്വര്‍ണവും 12000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മൊഗ്രാല്‍ ചളിയങ്കോട് റഹ്മത്ത് നഗറിലെ അബ്ദുല്‍ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹവും കുടുംബവും കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ഇരുമ്പു ഗ്രില്‍സിന്റെ പൂട്ടു തകര്ത്താന് മോഷ്ട്ടാക്കൾ അകത്ത് കടന്നത്. രേഖകളും തുണിത്തരങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നു. മറ്റൊരു മുറിയിലെ അലമാരയില്‍ 12 പവന് സ്വർണം ഉണ്ടായിരുന്നത് സുരക്ഷിതമാണ്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
