Times Kerala

 കരിമ്പക്കണ്ടി പുഴയിൽ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

 
 കരിമ്പക്കണ്ടി പുഴയിൽ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
 കണ്ണൂർ : പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂർ കൃഷി ഓഫിസിലെ ജീവനക്കാരനായ കരിമ്പക്കണ്ടി മല്ലിശ്ശേരിൽ അനിൽകുമാറിനെയാണ് ചൊവ്വാഴ്‌ച രാത്രി ഒൻപത് മണിയോടെ (30) കാണാതായത്. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി, പണി പൂർത്തിയാകാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ദിവസമായി കനത്ത മഴയുണ്ടായിരുന്നതിനാൽ പുഴയിൽ ഒഴുക്കിന്‍റെ ശക്തി കൂടുതലാണ്. ഇതിനാല്‍ തിരച്ചിൽ ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു.

Related Topics

Share this story