Times Kerala

യൂത്ത് കോൺ​ഗ്രസ് പ്രവർത്തിച്ചത് ആത്മഹത്യാ സ്‌ക്വാഡായാണ്; അതിനെ അപലപിക്കണ്ട ആവശ്യമില്ല; എം.വി ​ഗോവിന്ദൻ

 
ഏ​ക സി​വി​ൽ കോ​ഡ് ഹി​ന്ദു​ത്വ​രാ​ഷ്‌​ട്ര നി​ർ​മാ​ണത്തിനുള്ള മൂ​ന്നാ​മ​ത്തെ പ​ടി​: എം.വി. ഗോവിന്ദൻ

ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തിച്ചതെന്നും അതിനെ അപലപിക്കണ്ട കാര്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസിന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായത് ആസൂത്രിതമായ ആക്രമമാണ്. ഒരു കയ്യേറ്റത്തിനും സിപിഐഎം ഇല്ല. ഇത് പരിപാടിയുടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ്‌ ഗൂഡാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തിനെയും സിപിഐഎം പിന്തുണക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ചാവേർ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധവുമായി ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാൻ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജൻ ആരോപണം ഉന്നയിച്ചു. അക്രമങ്ങൾ അപലപനീയമാണ്. പായസത്തിൽ വിഷം ചേർക്കുന്ന ആളുകളാണ് കോൺ​ഗ്രസുകാർ. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടതെന്നും സംഘാടകർ പ്രകോപനത്തിൽ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട്‌ അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു.

Related Topics

Share this story