യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് രക്തത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍

deadbody
 കുമരകം: യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സ്റ്റേഷന് സമീപം ദീപ കോടേജില്‍ പരേതനായ ശശിധരന്റെ മകന്‍ ടിബിന്‍ (39)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സ്വന്തം വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആണ് ദീപ.ഇവർ  ജോലിക്ക് പോകാന്‍ വരുന്ന വഴിയാണ് വീട്ടില്‍ കയറിയത്.മുറിയിലെ കട്ടിലിന് താഴെ രക്തത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു .കൂടാതെ  ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയില്‍ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ് ഉണ്ടായിരുന്നുന്നത് .

Share this story