യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 15, 2023, 15:48 IST

യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉദുമയിലാണ് സംഭവം. ഉദുമയിലെ റുബീന (30), മകൾ അഞ്ച് വയസ്സുള്ള അനന മരിയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.