ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു | The Wealth Company

ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികള്‍, കടപ്പത്രങ്ങള്‍/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍, കൊമോഡിറ്റി ഇ.ടി.എഫുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെരിവേറ്റീവുകള്‍ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് മള്‍ട്ടി ആസറ്റ് അലോക്കേഷന്‍ പദ്ധതിയാണിത്
The Wealth company
Published on

കൊച്ചി: പാന്‍റ്റോമത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന് കീഴിലുള്ളതും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എഎംസികളിലൊന്നുമായ ദി വെല്‍ത്ത് കമ്പനി ആസറ്റ് മാനേജ്മെന്‍റ് ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 'ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്' അവതരിപ്പിച്ചു. (The Wealth Company)

ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികള്‍, കടപ്പത്രങ്ങള്‍/ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍, കൊമോഡിറ്റി ഇ.ടി.എഫുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെരിവേറ്റീവുകള്‍ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് മള്‍ട്ടി ആസറ്റ് അലോക്കേഷന്‍ പദ്ധതിയാണിത്.

വിപണിയിലെ ഏറ്റക്കുറച്ചിലുകളിലുടനീളം സ്ഥിരതയും വൈവിധ്യവുമുള്ള പോര്‍ട്ട്ഫോളിയോ സൃഷ്ടിച്ച് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ഇത് സഹായിക്കുന്നു. ന്യൂ ഫണ്ട് ഓഫര്‍ നവംബര്‍ 19ന് ആരംഭിച്ച് ഡിസംബര്‍ 3ന് അവസാനിക്കും.

നിഫ്റ്റി 200ടി.ആര്‍.ഐ 40 ശതമാനം, നിഫ്റ്റി ഷോര്‍ട്ട് ഡ്യൂറേഷന്‍ ഡെറ്റ് ഇന്‍ഡക്സ് 45 ശതമാനം, സ്വര്‍ണ്ണത്തിന്‍റെ ആഭ്യന്തര വില 10 ശതമാനം, വെള്ളിയുടെ ആഭ്യന്തര വില 5 ശതമാനം ഇവയാണ് ഫണ്ടിന്‍റെ ബെഞ്ച്മാര്‍ക്ക്.

വൈവിധ്യവല്‍ക്കരണത്തിനും പണപ്പെരുപ്പത്തെ തടയുന്നതിനും സ്വര്‍ണം, വെള്ളി പോലുള്ള ലോഹങ്ങള്‍, സ്ഥിരതയ്ക്കായി നിശ്ചിത വരുമാന നിക്ഷേപങ്ങള്‍, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനായി ഇക്വിറ്റി എന്നിവ സംയോജിപ്പിക്കുന്ന സജീവ അലോക്കേഷന്‍ രീതിയാണ് ഈ ഫണ്ട് പിന്തുടരുന്നത്. ഓരോ ആസ്തി വിഭാഗവും വളര്‍ച്ച, സ്ഥിരതാ സാധ്യത, അപകടസാധ്യത പരിഗണിച്ച ലാഭം എന്നിവയിലെല്ലാം വ്യത്യസ്തമായ പങ്ക് വഹിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഹൈബ്രിഡ് പോലെയുള്ള ഘടനയാണ് ഈ ഫണ്ടിന്‍റെ സവിശേഷത. ഇത് അനുകൂലമായ നികുതി ഘടനയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ ആസ്തി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായ മാറ്റങ്ങള്‍ വരുത്താനുള്ള മികച്ച സൗകര്യം നല്‍കുന്നു. വരുമാന നികുതി നിയമപ്രകാരമുള്ള ഹൈബ്രിഡ് ടാക്സേഷന്‍റെ ആവശ്യകതകള്‍ക്ക് അനുസരിച്ചുള്ള ആസ്തികളുടെ കൂട്ടിച്ചേര്‍ക്കല്‍ നിലനിര്‍ത്താനാണ് ദി വെല്‍ത്ത് കമ്പനി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ലക്ഷ്യമിടുന്നത്.

കൊമോഡിറ്റികളില്‍ പരമാവധി 50 ശതമാനം വരെ നിക്ഷേപിക്കാന്‍ ശേഷിയുള്ള ഈ ഫണ്ട് മാറികൊണ്ടിരിക്കുന്ന വലിയ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് പോര്‍ട്ട്ഫോളിയോയുടെ സ്ഥാനം ക്രമീകരിക്കാന്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഇതുവഴി പോര്‍ട്ട്ഫോളിയോ ഇതര ആസ്തികളുടെ ബാക്കിയുള്ള ഓഹരിയുടെ ഉടമ ആകാതെ വിവിധ വിപണി സാഹചര്യങ്ങളിലുടനീളം അവസരങ്ങള്‍ നേടാനും കാലക്രമേണ സുഗമമായ, അപകടസാധ്യത അനുസരിച്ച് വരുമാനം നല്‍കാനും ലക്ഷ്യമിടുന്നു.

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന്‍റെയും സംരക്ഷിക്കുന്നതിന്‍റെയും അടിത്തറ വിവിധ ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യക്കാരായ നമ്മള്‍ എപ്പോഴും സ്വാഭാവികമായും സ്വര്‍ണ്ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നവരാണ്. ഈ മള്‍ട്ടി അലോക്കേഷന്‍ ഫണ്ട് ഇക്വിറ്റിയും കടപ്പത്രങ്ങളും ഉപയോഗിച്ച് മെച്ചപ്പെടുത്തി ഈ കാലങ്ങളായി പിന്‍തുടരുകയും ചെയ്യുന്ന ആസ്തികളില്‍ തന്നെ നിക്ഷേപിക്കുന്നു. ഇത് ആസ്തിയെ എളുപ്പത്തിലും വേഗത്തിലും പണമാക്കി മാറ്റി സ്ഥിരമായ വരുമാനം നല്‍കാന്‍ ലക്ഷ്യമിടുന്ന വാണിജ്യ റിയല്‍ എസ്റ്റേറ്റ് കൂടി ചേര്‍ത്ത് ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ആസ്തിയെ എളുപ്പത്തിലും വേഗത്തിലും പണമായി മാറ്റാനുള്ള ശേഷിയോടുകൂടെ സ്ഥിരമായ വരുമാനം നല്‍കാന്‍ ലക്ഷ്യമിടുന്ന കൊമര്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് കൂടി ചേര്‍ത്ത് കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നുവെ ന്ന് ദി വെല്‍ത്ത് കമ്പനി മ്യൂച്വല്‍ ഫണ്ടിന്‍റെ ഇക്വിറ്റി വിഭാഗം സിഐഒ അപര്‍ണ ശങ്കര്‍ പറഞ്ഞു.

ഇക്വിറ്റിയുടെയും കടപ്പത്രങ്ങളുടെയും ഒപ്പം കൊമോഡിറ്റികള്‍ക്കും യോജിച്ച സ്ഥാനം നല്‍കുന്നതിലൂടെ പ്രായോഗികമായ വൈവിധ്യവല്‍ക്കരണമാണ് തങ്ങള്‍ സൃഷിക്കുന്നത്. കടപ്പത്രങ്ങളുടെ സാധ്യതയുള്ള സ്ഥിരത, കൊമോഡിറ്റികളുടെ നഷ്ടസാധ്യത കുറയ്ക്കുന്ന സ്വഭാവം, ഇക്വിറ്റിയുടെ ദീര്‍ഘകാല വളര്‍ച്ച എന്നീ ഘടകങ്ങളിലെ അപകടസാധ്യത പരിഗണിച്ച് ഫണ്ടിന്‍റെ മാനദണ്ഡമനുസരിച്ച് വിവിധ ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം മികച്ച ഫലങ്ങള്‍ നേടാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദി വെല്‍ത്ത് കമ്പനി മ്യൂച്വല്‍ ഫണ്ടിന്‍റെ ഡെബ്റ്റ് വിഭാഗം സി.ഐ.ഒ ഉമേഷ് ശര്‍മ്മ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com