സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
Sep 18, 2023, 22:17 IST

കടയ്ക്കൽ: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ചിതറ പഞ്ചായത്തിലെ പേഴുംമൂട് യു.പി.എസിൽ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം നടന്നത്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളാണിത്.
മുമ്പ് പ്രധാന കെട്ടിടമായിരുന്ന ഇതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ഈ അധ്യയനവർഷം മുതൽ ഇവിടെ ക്ലാസ് പ്രവർത്തിച്ചിരുന്നില്ല. കെട്ടിടത്തിന്റെ മേൽക്കൂര മാറ്റാനുള്ള പണികൾ നടത്താനൊരുങ്ങവേയാണ് തകർന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ചടയമംഗലം എ.ഇ.ഒയും ചിതറ പൊലീസും സ്ഥലത്തെത്തി അേന്വഷണം ആരംഭിച്ചിട്ടുണ്ട്.
