ത​മ്പാ​നൂ​രി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ

thambanoor
 തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേഷനിൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത സംഭവം. പ്ര​തി പി​ടി​യി​ൽ. പൂ​ജ​പ്പു​ര സ്വ​ദേ​ശി എ​ബ്ര​ഹാം (18) ആ​ണ് പി​ടി​യി​ലാ​യ​ത്. അതെസമയം ഇ​യാ​ള്‍ ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കൂടാതെ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്ന് പ്ര​തി മൊ​ഴി ന​ല്‍​കി.പ്ര​തി വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പേ ​ആ​ന്‍​ഡ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ 19 വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Share this story