Times Kerala

‘നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനൊപ്പം ചേരേണ്ട പ്രതിപക്ഷം ജനകീയതയെ തകര്‍ക്കുന്നു’; മുഖ്യമന്ത്രി

 
 ഇസ്രയേൽ ആക്രമണം: കുടുംബത്തെ നഷ്ടപ്പെട്ട പാലസ്‌തീനിൽ നിന്നുള്ള കേരള സർവകലാശാല വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

നാടിന്റെ നന്മയ്ക്ക് വേണ്ടി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Related Topics

Share this story