തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് കുറവ്; എസ്പി എസ് ഹരിശങ്കർ

sp harishankar
 കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ് പി ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രതിയ്‌ക്കുള്ള ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനേഴ് വർഷം തടവും അതിന് ശേഷം ജീവപര്യന്തവും എന്നുള്ളത് പോലീസിനെയും പ്രോസിക്യൂഷനെയും സംബന്ധിച്ച് തൃപ്തികരമായ ശിക്ഷയാണ്. നാല് കുറ്റങ്ങളിൽ മൂന്ന് എണ്ണത്തിലും പരമാവധി ശിക്ഷയാണ് ലഭിച്ചത്. തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് അതിലെ കുറവ് എന്നും അദ്ദേഹം വ്യക്തമാക്കി.

Share this story