ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം1600 കടന്നു

ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം1600  കടന്നു
Updated on

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. ബാങ്കിങ് സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ ആണ് 1600-ാമത് ശാഖ തുറന്നത്. ഡൽഹി ആഭ്യന്തര, ഊർജ്ജ, വിദ്യാഭ്യാസ, നഗരവികസന വകുപ്പ് മന്ത്രി ആശിഷ് സൂദ് പുതിയ ശാഖയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ബാങ്കിന്റെ ഡൽഹി സോണിനു കീഴിലുള്ള 141-ാമത് ശാഖയാണിത്. ജനപ്രിയ ബാങ്കിങ് സേവനങ്ങൾക്കുപുറമെ ചെറുകിട സംരംഭകർക്കുള്ള വായ്പാ സൗകര്യം, ഡിജിറ്റൽ ബാങ്കിങ്, റിലേഷൻഷിപ് ബാങ്കിങ്, എൻആർഐ സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ ശാഖയിൽ ലഭ്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിങ് പ്രവർത്തനങ്ങളിലൂടെ വടക്കേ ഇന്ത്യയിൽ സ്വാധീനം ശക്തിപ്പെടുത്താനാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്. മോത്തി നഗർ എംഎൽഎ ഹരീഷ് ഖുറാന എടിഎം കം സിഡിഎമ്മിന്റെയും മുൻ എംഎൽഎ സുഭാഷ് സച്ച്ദേവ സ്‌ട്രോങ് റൂമിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു.

രാജ്യത്തിന്റെ തലസ്ഥാനനഗരി കേന്ദ്രീകരിച്ചുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാൻ പുതിയ ശാഖയിലൂടെ സാധിക്കുമെന്ന് ബാങ്കിന്റെ കൺസ്യൂമർ ബാങ്കിങ് വിഭാഗം നാഷണൽ ഹെഡ് വിരാട് ദിവാൻജി അഭിപ്രായപ്പെട്ടു. ഇടപാടുകാർക്ക് നൂതനവും വ്യക്തിഗതവുമായ ബാങ്കിങ് സേവനങ്ങൾ നൽകുകയെന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് വിപുലീകരണം. മേഖലയിലെ വികസനത്തിൽ മൂല്യവത്തായ സാമ്പത്തിക പങ്കാളിയാകുക എന്നതാണ് ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാടെന്നും വിരാട് ദിവാൻജി പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകളും ഭൗതിക ഇടപെടലുകളും സമന്വയിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നൽകുന്ന 'ഫിജിറ്റൽ' രീതി അവലംബിച്ചാണ് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ന്യുഡൽഹി സോണൽ ഹെഡുമായ വിനോദ് കുമാർ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരോൾ ബാഗ് ജില്ലാ ബിജെപി പ്രസിഡന്റ് വീരേന്ദ്ര ബബ്ബർ, കൽര ഹോസ്പിറ്റൽ സിഇഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. ആർ എൻ കൽര, കേശവ് സഹകാരി ബാങ്ക് വൈസ് ചെയർമാൻ സി എ ജയ് പ്രകാശ് ഗുലാത്തി, മൗണ്ട് സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ടോമി വർഗീസ്, മോഹിത് മിനറൽസ് എംഡി ചന്ദർ ഭൂഷൺ ബജാജ് എന്നിവർ വിശിഷ്ടാതിഥികളായി.

Related Stories

No stories found.
Times Kerala
timeskerala.com