15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും
Sep 10, 2023, 20:08 IST

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തവച്ച സഭാ സമ്മേളനമാണ് തിങ്കളാഴ്ച പുനരാരംഭിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തിൽ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയം കൈവരിച്ചാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്.