Times Kerala

മോൻസൺ മാവുങ്കൽ കേസ്; ഐ.ജി ജി. ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ

 
മോൻസൺ മാവുങ്കൽ കേസ്; ഐ.ജി ജി. ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ
മോൺസൻ മാവുങ്കൽ കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തു. മോൻസൺ മാവുങ്കലിന്റെ വ്യാജപുരാവസ്തു കച്ചവട തട്ടിപ്പുകൾക്ക് ഐ.ജി ലക്ഷ്മൺ കൂട്ടുനിന്നതായി വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ കൂടുതൽ തെളിവ് ശേഖരിച്ചിരുന്നു. വീഴ്ച സംഭവിച്ചുവെന്ന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ലക്ഷ്മണിനെ സസ്പെന്റ് ചെയ്തത്. കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ മൂന്നാം പ്രതിയും മുൻ ഡി.ഐ.ജി സുരേന്ദ്രൻ നാലാം പ്രതിയുമാണ്. പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തത്. അടുത്തിടെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തെങ്കിലും എ.ഡി.ജി.പിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു.  

Related Topics

Share this story