'അടൂർ പ്രകാശിൻ്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് ഇവിടെ കണ്ടത്': മന്ത്രി വീണാ ജോർജ് | Adoor Prakash

സർക്കാർ അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്ന് അവർ പറഞ്ഞു
'അടൂർ പ്രകാശിൻ്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് ഇവിടെ കണ്ടത്': മന്ത്രി വീണാ ജോർജ് | Adoor Prakash
Updated on

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചു എന്ന അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. അടൂർ പ്രകാശിന്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.(The misogyny of Adoor Prakash has shown here, says Minister Veena George)

"അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധതയാണ് ഇവിടെ കണ്ടത്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്." അതിജീവിതയ്ക്ക് ഒപ്പം തുടർന്നും സർക്കാർ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

നടി അനുഭവിച്ച പീഡനവും അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടുമാണ് ഈ പോരാട്ടങ്ങളെ മുന്നോട്ട് നയിച്ചതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ദിലീപിന് നീതി കിട്ടി എന്ന അടൂർ പ്രകാശിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി വീണാ ജോർജിന്റെ ശക്തമായ വിമർശനം.

Related Stories

No stories found.
Times Kerala
timeskerala.com