സുവര്‍ണ ജൂബിലി ആഘോഷവും ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും

 സുവര്‍ണ ജൂബിലി ആഘോഷവും ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും
 

മലപ്പുറം: ഗവ. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളും അതോടനുബന്ധിച്ച് നിര്‍മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നവംബര്‍ 26ന് വൈകീട്ട് നാലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിക്കും. കോളജിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ഇതോടൊപ്പം പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം 5.22 കോടി ചെലവില്‍ കോളജില്‍ നിര്‍മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

കോളജില്‍ നടക്കുന്ന പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതിഥിയാവും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് നിര്‍വഹിക്കും.

കിറ്റ്‌കോ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ വി.വിഘ്നേശ്വരി, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത്ദാസ്, കോളജ് പ്രിന്‍സിപ്പല്‍ കെ.കെ.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share this story