മധ്യവയസ്‌ക്കനെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

deadbody
 തൊടുപുഴ: ഇടുക്കിയില്‍ മധ്യവയസ്‌ക്കനെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ചത് . വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ഇയ്യാളുടെ   ഭാര്യയും മക്കളും വീടു വിട്ട് പോയിരുന്നു. തുടര്‍ന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത്  കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു

Share this story