പൊടിയാടെ കണ്ട സ്മാരക റോഡ് തുറന്നു
Sep 10, 2023, 21:01 IST

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് പൊടിയാടെ കണ്ട സ്മാരക റോഡ് മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്ത് തുറന്നു കൊടുത്തു. എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി കെ മോഹനൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷീല മുരളി, ബാങ്ക് ഡയറക്ടർ പി കെ ശിവദാസൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.