മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമം; ഇ പി ജയരാജൻ
Sep 10, 2023, 15:07 IST

മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ഇ പി ജയരാജൻ . അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജൻ ആരോപിച്ചു.
പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായി എന്ന പ്രചരണത്തിൽ വസ്തുതയില്ലെന്നും സാമ്പത്തിക പ്രശ്നമുണ്ടെന്നത് സത്യമാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർക്കാർ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി വിശദമായി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും എന്നും ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ എല്ലാ വശങ്ങളും പരിശാധിക്കും. പാളിച്ചകൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.