അല്‍ഫാമിനൊപ്പം നല്‍കിയ മയോണൈസ് കുറഞ്ഞു; ഹോട്ടൽ ജീവനക്കാരന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം

അല്‍ഫാമിനൊപ്പം നല്‍കിയ മയോണൈസ് കുറഞ്ഞു; ഹോട്ടൽ ജീവനക്കാരന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം 
 പാലക്കാട്: ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സലിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരന് മര്‍ദനം. പാലക്കാട് കൊല്ലങ്കോടാണ് ഹോട്ടല്‍ മാനേജര്‍ ഹാരിഷിനെയാണ്  അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിൽ നെമ്മേനി സ്വദേശിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. അല്‍ഫാമിനൊപ്പം നല്‍കിയ മയോണൈസ് കുറഞ്ഞതിനായിരുന്നു മര്‍ദനം. പരാതിയുണ്ടെങ്കില്‍ അളവ് കൂട്ടി നല്‍കാമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞെങ്കിലും ഇത് വാങ്ങിയവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. പിന്നാലെ ഹാരിഷിനെ ഹോട്ടലിൽ നിന്നും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചവരെ സംഘം വിരട്ടിയോടിക്കുകയും ചെയ്തു.  കഴുത്തിന് സാരമായി പരുക്കേറ്റ ഹാരിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെന്മേനി സ്വദേശിയുടെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് വ്യക്തമായി. ആക്രമിച്ചവര്‍ക്കായി അന്വേഷണം വിപുലമാക്കിയതായി കൊല്ലങ്കോട് പൊലീസ് അറിയിച്ചു. 

Share this story