Times Kerala

‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി’; പ്രതിപക്ഷ നേതാവ് 

 
 മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മ​റു​പ​ടി പ​റ​യും: സ​തീ​ശ​ൻ

നവകേരള സദസ്സിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്. ജനകീയ പ്രശ്നങ്ങൾ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ട് വേണം നവകേരള സദസ്സ് നടത്താൻ എന്ന് വി.ഡി സതീശൻ വിമർശനം ഉന്നയിച്ചു. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര യാത്ര നടത്തുന്നത്. ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങൾക്കും പരിഹാരം കാണാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുക? 52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. നിരാലംബരായ അവര്‍ അവശ്യ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ എന്ന് പരിഹരിക്കും?-വി.ഡി സതീശൻ ചോദിച്ചു.

Related Topics

Share this story