Times Kerala

 ഭ്രമം നന്നായിട്ടുണ്ട്; സല്‍വാറില്‍ സുന്ദരിയായി മീര ജാസ്മിൻ, ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം വൈറലാകുന്നു

 
 ഭ്രമം നന്നായിട്ടുണ്ട്; സല്‍വാറില്‍ സുന്ദരിയായി മീര ജാസ്മിൻ, ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം വൈറലാകുന്നു
 വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറിനില്‍ക്കുകയായിരുന്നു മലയാളികളുടെ പ്രിയനടി മീരാ ജാസ്മിന്‍. എന്നാലിപ്പോൾ താരം പൊതു വേദികളില്‍ വീണ്ടും സജീവ സാന്നിധ്യമാകുകയാണ്. കഴിഞ്ഞ ദിവസം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയ മീര ജാസ്മിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെ ഭ്രമം സിനിമ കാണാന്‍ മീര എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ അഭിനയിച്ച സിനിമയാണ് ഭ്രമം. ദുബായില്‍ ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു. ഇവിടെ നടന്ന സ്‌ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സല്‍വാറില്‍ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീം അംഗങ്ങള്‍ക്കുമൊപ്പവും ഫൊട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മീര മടങ്ങിയത്.

Related Topics

Share this story