ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

crime
 കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയായ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കിഴക്കേനടയിൽ നടന്ന സംഭവത്തിൽ കൊടുവിള സ്വദേശി ജിജോ (27) ആണ് അറസ്റ്റിലായത്. യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this story