

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണ് തെളിയിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സർക്കാർ ഇത്രയും നാൾ ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സർക്കാർ വേട്ടക്കാരുടെ കൂടെയാണെന്ന് തെളിയിക്കുന്നു.
വനിതാമതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്‍റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. നിയമങ്ങൾക്ക് അതീതമാണ് പാർട്ടി എന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.