Times Kerala

‘ടെലികോം കമ്പനികളുടെ കൊള്ളയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം’; എ എ റഹീം എം പി

 
'വീണാ വിജയനെതിരെ ഒരു കോടതിയിലും കേസില്ല, ആരോപണങ്ങള്‍ ഊഹാപോഹങ്ങൾ മാത്രം' എ എ റഹീം എം പി

ടെലികോം കമ്പനികൾ താരീഫ് പ്ലാനുകളുടെ വില കുത്തനെ ഉയർത്തുന്ന പ്രവണത നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് എ എ റഹീം എം പി കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാതിത്യ സിന്ദ്യയ്ക്ക് കത്തയച്ചു.

ഈയടുത്ത്, ജിയോ, എയർട്ടൽ അടക്കമുള്ള സേവനദാതാക്കൾ 15 മുതൽ 20% വരെ നിരക്കുകളാണ് താരിഫ് പ്ലാനുകളിൽ കൂട്ടിയത്. സാധാരണക്കാരെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയും ഇത് സാരമായി ബാധിച്ചു. ഇന്ന് മൊബൈൽ സേവനങ്ങൾ ഒരു ആഡംബരമല്ല. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മൊബൈലിനെയാണ് ആശ്രയിക്കുന്നത്. കോവിഡാനന്തര സാമ്പത്തിക ബുദ്ധിമുട്ടുകളും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെവർക്ക് മേൽ  സ്വകാര്യ കമ്പനികൾ വീണ്ടും ഭാരം അടിച്ചേൽക്കുകയാണ്. ഇവരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ തുടർന്നു കൊണ്ടിരിക്കുന്നത്.


 

Related Topics

Share this story