Times Kerala

സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; പിജി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു 
 

 
സംസ്ഥാന വ്യാപകമായി നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിനൊരുങ്ങുന്നു. സ്റ്റൈപന്‍റ് വര്‍ധന ഉള്‍പ്പടയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ഒപി ബഹിഷ്‌ക്കരിക്കുമെന്നും സെപ്റ്റംബര്‍ 29ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പണിമുടക്കില്‍ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കുമെന്നും അറിയിപ്പിലുണ്ട്. ഇതേസംബന്ധിച്ച് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച 30ന് നടക്കും. പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


 

Related Topics

Share this story