Times Kerala

പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു
 

 
പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു.  80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയിട്ടുണ്ട്‌. സംവിധായകൻ അമൽ നീരദ് മകനാണ്. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം.

പെണ്ണമ്മ – രാഘവൻ ദമ്പതികളുടെ മകനായി അദ്ദേഹം കോട്ടയത്ത്‌ ജനിച്ചു. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്‌. കോളജ്‌, കൊല്ലം എസ്‌.എൻ. കോളജ്‌, ചങ്ങനാശേരി എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിൽ നിന്ന്  വിദ്യാഭ്യാസം കരസ്ഥമാക്കി. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തി.

നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ സേവനമനുഷ്ഠിച്ചു. പിന്നീട്‌ ഗവൺമെന്റ്‌ കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ. ‘98 മാർച്ചിൽ വിരമിച്ചു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളം എന്ന പംക്തി എഴുതി.

Related Topics

Share this story