അനിയന് പിന്നാലെ ജ്യേഷ്ഠനും!! ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്

indrajith
പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടനും സഹോദരനുമായ ഇന്ദ്രജിത്തും സംവിധാനത്തിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുന്നു .താരം തന്നെയാണ് ഇക്കാര്യം പറഞ്ഞത് .സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായെന്നും ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത്  പറഞ്ഞു.അതേസമയം, ഇതുവരെ സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്  കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കിയിട്ടുണ്ട് . 
 

Share this story