Times Kerala

തദ്ദേശ സ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

 
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക 12 ന് പ്രസിദ്ധീകരിക്കും
 

തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ കരട് സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ചേർക്കുന്നതിന് എട്ടു മുതൽ ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം. ഇതിനായി sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ അപേക്ഷ നൽകണം. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in ലും ലഭ്യമാകും. അന്തിമ പട്ടിക ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കും.

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഈ സമയം ഓൺലൈനിലൂടെ അപേക്ഷിക്കാം. അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ആക്ഷേപം സമർപ്പിക്കാനും അവസരമുണ്ട്. ആക്ഷേപങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

Related Topics

Share this story