പാ​ഠ്യ​പ​ദ്ധ​തിയിൽ ജെ​ൻ​ഡ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

gender
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ജെ​ൻ​ഡ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. നി​യ​മ​സ​ഭ​യി​ൽ നടന്ന ചർച്ചയിലാണ് പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ തീരുമാനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതേതുടർന്ന് ഉ​ന്ന​ത-​പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ​ക്കും ക​രി​ക്കു​ലം ക​മ്മി​റ്റി​ക്കും ശി​പാ​ർ​ശ ന​ൽ​കു​ന്ന​ത​തി​നു യു​വ​ജ​ന ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
നി​യ​മ സ​ഹാ​യ സ​മി​തി, കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ, സ്വ​യം പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ ഒ​രു​ക്കി  ബ​ന്ധ​ങ്ങ​ൾ​ക്ക​ക​ത്ത് രൂ​പ​പ്പെ​ടു​ത്തേ​ണ്ട ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും എന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Share this story