അറ്റകുറ്റപ്പണിക്കിടെ ക്രെയിൻ മുന്നോട്ട് നീങ്ങി കാറും ഇരുചക്രവാഹനങ്ങളും തകർന്നു
Updated: Sep 7, 2023, 09:52 IST

കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്) സമീപം മെട്രോ സ്റ്റേഷൻ നിർമാണത്തിനായി കൊണ്ടുവന്ന ക്രെയിൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മുന്നോട്ടു നീങ്ങി കാറും രണ്ടു ഇരുചക്രവാഹനവും തകർന്നു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. ക്രെയിനിന്റെ അടിയിൽപെട്ട ഇരുചക്ര വാഹനങ്ങൾക്ക് പൂർണമായും കാറിന്റെ സൈഡ് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറും ഇരുചക്രവാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അപകടത്തിൽ ആളപായമൂന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.