Times Kerala

സി​പി​ഐ നേ​താ​വ് ട്രെയി​ൻ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

 
സി​പി​ഐ നേ​താ​വ് ട്രെയി​ൻ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
 ആ​ല​പ്പു​ഴ: സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും, ജ​ന​യു​ഗം കൊ​ച്ചി യൂ​ണി​റ്റ് മാ​നേ​ജ​രുമായ ആ​ര്യാ​ട് കൈ​ത​വ​ള​പ്പി​ൽ എ.​ശി​വ​രാ​ജ​ന്‍ (73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​യ്ക്കു​ള്ള ട്രെ​യി​ൻ യാ​ത്രക്കിടെ ഓ​ച്ചി​റ​യി​ൽ വെ​ച്ച് കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ഐ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ അ​ർ​ബ​ൻ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി, ബോ​ട്ട് ക്രൂ ​അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റാ​ണി കാ​യ​ൽ പാ​ട​ശേ​ഖ​ര പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

Related Topics

Share this story