നിയമസഭ കൈയ്യാങ്കളി കേസില്‍ വിടുതല്‍ ഹർജി കോടതി തള്ളി, പ്രതികള്‍ വിചാരണ നേരിടണം

niyamasabha
 തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസില്‍  സര്‍ക്കാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി തള്ളി.
വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ അടക്കമുള്ള ആറുപ്രതികളും നവംബര്‍ 22ന്​ ഹാജരാകണമെന്ന്​ കോടതി അറിയിച്ചു . വിചാരണ നടപടികളുടെ ഭാഗമായി നവംബര്‍ 22ന്​ പ്രതികള്‍ക്ക്​ കുറ്റ​പത്രം വായിച്ച്‌​ കേള്‍പ്പിക്കും.

Share this story