പു​രാ​വ​സ്തു ത​ട്ടി​പ്പി​നു കൂ​ട്ടു​നി​ന്ന​വ​ർ ആരായാലും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

pinarayi vijayan
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  ശ​​​ബ​​​രി​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മോ​​​ൻ​​​സ​​​ൻ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ പ​​​ക്ക​​​ൽ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത ചെ​​​ന്പോ​​​ല വ്യാജമാണെന്നും, പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പി​​​നു കൂ​​​ട്ടു​​​നി​​​ന്ന​​​വ​​​ർ ആ​​​രാ​​​യാ​​​ലും ന​​​ട​​​പ​​​ടി​​​ ഉണ്ടാകുമെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഈ കാര്യങ്ങളിൽ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. 
ഇ​​​തു​​​വ​​​രെ ആ​​​രും തന്നെ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​ക്ഷേ​​​പം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടി​​​ല്ല. കൂടാതെ ത​​​ട്ടി​​​പ്പി​​​നു വി​​​ധേ​​​യ​​​രാ​​​യ​​​വ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ പ​​​രാ​​​തി ന​​​ൽ​​​ക​​​ണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Share this story