'ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരിടം കണ്ടെത്തണം'; രമേശ് ചെന്നിത്തല
Sep 10, 2023, 10:36 IST

കൊച്ചി: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്. കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

'ഇക്കാര്യം എസ്പിയെ കണ്ട് സംസാരിക്കും. കുട്ടിയെ കണ്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിനെകുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നത്.' രമേശ് ചെന്നിത്തല പറഞ്ഞു.